ദോഹ: രാജ്യത്തെ ജനസംഖ്യാപരവും നഗരപരവുമായ വളർച്ചയ്ക്ക് അനുസൃതമായി ആരാധനാലയ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി, അൽ ദഖീറ പ്രദേശത്ത് നിർമ്മിച്ച 'ഹമദ് ഈസ അൽ ഹസൻ അൽ മുഹന്നദി' പള്ളി ഇസ്ലാമിക കാര്യ മന്ത്രാലയം (ഔഖാഫ്) തുറന്നുനൽകി.
ആയിഷ ബിൻത് മുഹമ്മദ് ബിൻ ഇബ്രാഹീം അൽ മുഹന്നദി എന്ന ജീവകാരുണ്യപ്രവർത്തകയുടെ വഖഫ് ഫണ്ടിൽ നിന്നാണ് പള്ളിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. 4,400 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അത്യാധുനിക എഞ്ചിനീയറിംഗ് നിലവാരത്തിലും പരമ്പരാഗത ഇസ്ലാമിക് വാസ്തുവിദ്യയിലുമാണ് പള്ളി പണിതുയർത്തിയിരിക്കുന്നത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പള്ളികൾ, പ്രാർത്ഥനാ ഹാളുകൾ, ഇമാമുമാരുടെ വസതികൾ എന്നിവയുടെ നിർമ്മാണവും പരിപാലനവും ഉയർന്ന ഗുണനിലവാരത്തോടെ തുടർന്നുപോരുമെന്ന് മന്ത്രാലയം അറിയിച്ചു. ......
ദോഹ: 'വിസിറ്റ് ഖത്തറി'ന്റെ 'ഹലാ സമ്മർ' പ്രചാരണ പരിപാടിയുടെ ഭാഗമായി നടന്ന ഖത്തർ ടോയ് ഫെസ്റ്റിവൽ 2026-ലെ സമ്മർ ക്യാമ്പിൽ പങ്കാളികളായി ജനറൽ ടാക്സ് അതോറിറ്റി (GTA). കുട്ടികളിൽ വിനോദത്തിലൂടെ അറിവ് പകരുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുന്നതിനുമായാണ് ജി.ടി.എ വിസിറ്റ് ഖത്തറുമായി കൈകോർത്തത്.
പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും, മധുരപാനീയങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള എക്സൈസ് നികുതിയുടെ സങ്കൽപ്പവും കുട്ടികൾക്ക് ലളിതമായി മനസ്സിലാക്കിക്കൊടുക്കുന്ന രീതിയിലുള്ള ആശയവിനിമയ പരിപാടികളാണ് ജി.ടി.എ സംഘടിപ്പിച്ചത്. ......
തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്യുടെ വെളിപ്പെടുത്തല്‍.
17 ചാക്കുകളിലായാണ് ഓഫീസില്‍ പണം എത്തിച്ചതെന്നും അക്ഷയ് പറഞ്ഞു.
എന്നാല്‍ ഈ പണം എവിടെ നിന്ന് വന്നു എന്ന് അറിയില്ലെന്ന് അക്ഷയ് പറഞ്ഞു. ഓഫീസിലെ സിസിടിവി ഓഫാക്കാൻ തനിക്ക് സമ്മർദം ഉണ്ടായിരുന്നതായി അക്ഷയ് പറഞ്ഞു. ......
ദോഹ: രാജ്യത്തെ വിവരവിനിമയ സാങ്കേതികവിദ്യ (ICT) മേഖലയിലെ നിക്ഷേപവും മത്സരശേഷിയും പ്രോത്സാഹിപ്പിക്കുന്നതിനും, അന്താരാഷ്ട്ര സമുദ്ര കേബിൾ ലാൻഡിംഗ് സ്റ്റേഷൻ സേവനങ്ങളിലെ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തുന്നതിനുമായി കമ്മ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി (CRA) 2026-ലെ 12-ാം നമ്പർ തീരുമാനം പുറപ്പെടുവിച്ചു.
സമുദ്ര കേബിൾ ലാൻഡിംഗ് സ്റ്റേഷനുകൾ (SCLS) വഴിയുള്ള സേവന ലഭ്യതയ്ക്കായുള്ള നിർദ്ദേശങ്ങളും വഴികാട്ടി തത്ത്വങ്ങളും (Guidelines) ഉൾക്കൊള്ളുന്നതാണ് പുതിയ നിയന്ത്രണം. ഖത്തറിനെ ആഗോള ഡിജിറ്റൽ നെറ്റ്വർക്കുകളുമായി ബന്ധിപ്പിക്കുന്ന പ്രധാന കവാടങ്ങളാണ് സമുദ്ര കേബിൾ സ്റ്റേഷനുകൾ.
മാർക്കറ്റ് അസസ്മെന്റുകൾക്കും രണ്ട് ഘട്ടങ്ങളിലായി നടന്ന പൊതുജന കൂടിയാലോചനകൾക്കും ശേഷമാണ് സി.ആർ.എ പുതിയ നിർദ്ദേശങ്ങൾ തയ്യാറാക്കിയത്. ......
ദോഹ:പൊതുജനങ്ങൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി 'ബീഅ' (Bee’ah) മൊബൈൽ ആപ്ലിക്കേഷനിൽ 32 പുതിയ ഇ-സേവനങ്ങൾ കൂടി ഉൾപ്പെടുത്തിയതായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) അറിയിച്ചു.
റേഡിയേഷൻ സംരക്ഷണം, കെമിക്കൽസ് ആൻഡ് ഹസാർഡസ് വേസ്റ്റ് വിഭാഗം, വന്യജീവി സംരക്ഷണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സേവനങ്ങളാണ് പുതുതായി ആപ്പിൽ സജ്ജമാക്കിയിരിക്കുന്നത്. പുതിയ പാക്കേജ് പുറത്തിറക്കിയതോടെ ആപ്പിലൂടെ ലഭ്യമാകുന്ന ആകെ സേവനങ്ങളുടെ എണ്ണം 128 ആയി ഉയർന്നു.
ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെയും മന്ത്രാലയത്തിന്റെ സാങ്കേതിക-നിയന്ത്രണ നടപടികൾ ഉപഭോക്തൃസൗഹൃദമാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. ......
ദോഹ: ഖത്തർ ഫോട്ടോ ഫെസ്റ്റിവൽ 'തസ്വീർ' സംഘടിപ്പിക്കുന്ന ആർട്ടിസ്റ്റ് റെസിഡൻസി പ്രോഗ്രാമിന്റെ രണ്ടാം പതിപ്പിലേക്ക് (2026-2027) അപേക്ഷകൾ ക്ഷണിച്ചു. അൽ വക്റയിലെ 'ബൈത്ത് അൽ വക്റ സ്റ്റുഡിയോസിൽ' അഞ്ച് മാസക്കാലയളവിലാണ് പരിശീലന പരിപാടി നടക്കുക.
രാജ്യത്ത് സ്ഥിരതാമസക്കാരായ 21 വയസ്സും അതിനുമുകളിലും പ്രായമുള്ള ഫോട്ടോഗ്രാഫർമാർക്കും വിഷ്വൽ സ്റ്റോറിടെല്ലർമാർക്കും സെപ്റ്റംബർ 3 വരെ അപേക്ഷിക്കാം. ......
ഹോളിവുഡ് സിനിമാപ്രേമികളുടെ പ്രിയതാരമായ കയ്ലി ഹോട്ടിൽ (18) വാഹനാപകടത്തിൽ മരിച്ചു. അമേരിക്കയിലെ മേരിലൻഡിലെ ഐജാംസ് വില്ലിൽ നടന്ന അപകടത്തിലാണ് താരത്തിന്റെ അപ്രതീക്ഷിത മരണം.
കയ്ലിയുടെ പിതാവ് ജോഷ്വ ഹോട്ടിൽ സമൂഹമാധ്യമങ്ങളിലൂടെ മരണവിവരം സ്ഥിരീകരിച്ചു. ......
സർക്കാർ സമഗ്രമായ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചതാണെന്നും രാഹുൽ ഗാന്ധിയും കോൺഗ്രസും വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കി ചൂഷണം ചെയ്യുകയാണെന്നും മന്ത്രി ആരോപിച്ചു.
'നീറ്റ് വിഷയം ചർച്ച ചെയ്യുന്നതിനും നമ്മുടെ യുവജനങ്ങളുടെ എല്ലാ ന്യായമായ ആശങ്കകളും പാർലമെൻ്റിൽ ഉന്നയിച്ച് അവ പരിഹരിക്കുന്നതിനും ഞങ്ങളുടെ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. രാഷ്ട്രീയ പ്രചാരണത്തിനുള്ള കേവലം ഉപകരണങ്ങളായി കണക്കാക്കപ്പെടുന്നതിനേക്കാൾ മെച്ചപ്പെട്ട പരിഗണനയാണ് ഇന്ത്യയിലെ വിദ്യാർഥികൾ അർഹിക്കുന്നത്. ......
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ അധ്യാപകൻ ഡോ. എം.കെ.......